ആലുവ: പ്രധാനമന്ത്രിയുടെ മൻ കി ബാത് പരിപാടിയുടെ ഭാഗമായി ഇന്ന് രാവിലെ 11ന് ബി.ജെ.പി ആലുവ മണ്ഡലം കമ്മിറ്റി ഓഫീസിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, നിയോജകമണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ എന്നിവർ നേതൃത്വം നൽകും. സേവാസമർപ്പൺ അഭിയാൻ നമോ ക്വിസ് മത്സരവിജയികൾക്കുള്ള സമ്മാനദാനവും നടക്കും.