കൊച്ചി: പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സ്‌കോൾ കേരള സർക്കാർ/എയ്ഡഡ് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് ഏഴാം ബാച്ച് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, തത്തുല്യ യോഗ്യതയുള്ളവർക്ക് പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. www.scolekerala.org എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. റെഗുലർ ഹയർ സെക്കൻഡറി പഠനത്തോടൊപ്പം സമാന്തരമായി പഠനം നടത്താവുന്ന വിധത്തിലാണ് കോഴ്‌സ്. കാലാവധി ആറ് മാസം. പിഴ കൂടാതെ നവംബർ 10 വരെയും 60 രൂപ പിഴയൊടു കൂടി നവംബർ 17 വരെയും ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: 0484 2377537, 9496094157.