aisf-ayfi-paravur
എസ്.എഫ്.ഐ അക്രമണത്തിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് നേതൃത്വത്തിൽ പറവൂരിൽ നടത്തിയ പ്രതിഷേധ പ്രകടനം.

പറവൂർ: കോട്ടയത്ത് എം.ജി സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെ എസ്.എഫ്.ഐ പ്രവർത്തകർ എ.ഐ.എസ്.എഫ് പ്രവർത്തകരെ മർദിച്ചതിൽ പറവൂരിൽ പ്രതിഷേധം. സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. നിമിഷ രാജുവിനെ ഉൾപ്പെടെയുള്ള സ്റ്റുഡന്റ്സ് ഫെഡറേഷൻ നേതാക്കളെയാണ് അക്രമിച്ചത്. എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് നേതൃത്വത്തിലായിരുന്നു പറവൂർ നഗരത്തിലും വിവിധ പ്രദേശങ്ങളിലും പ്രകടനം നടന്നത്. പറവൂരിൽ നടന്ന പ്രതിഷേധസമരം മഹിളാ ഫെഡറേഷൻ ദേശീയ വൈസ് പ്രസിഡന്റ് കമലാ സദാനന്ദൻ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് എം.എ. സിറാജ്, മിൽഷലുമുംബ, കെ.എം. ദിനകരൻ, കെ.പി. വിശ്വനാഥൻ,സുനിൽ സുകുമാരൻ, ആൻമേരി ജെൻസൻ തുടങ്ങിയവർ സംസാരിച്ചു.