കൊച്ചി: കൂവപ്പടി പഞ്ചായത്തിലെ ചേരാനല്ലൂർ പള്ളി അങ്ങാടിയിൽ പുവത്തുംകുടി ജോജോ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ബ്രാഞ്ച് പോസ്റ്റോഫീസ് പള്ളി അങ്ങാടിയിൽ തന്നെയുള്ള വടക്കേപുറത്താൻ ആന്റണിയുടെ വക കെട്ടിടത്തിന്റെ ഒന്നാംനിലയിലേക്ക് മാറ്റിസ്ഥാപിച്ചതായി കൂവപ്പടി പോസ്റ്റ് ഓഫീസ് അധികൃതർ അറിയിച്ചു.