c-rn
അങ്കമാലിയിൽ നടന്ന കേരള ജനകീയ പ്രതിരോധ സമിതി സംസ്ഥാന കൺവെൻഷൻ സി.ആർ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: സംസ്ഥാനത്ത് തുടർ പ്രളയങ്ങളും ഉരുൾപൊട്ടലും ആൾനാശവും തുടരുന്ന സാഹചര്യത്തിൽ ഗാഡ്ഗിൾ റിപ്പോർട്ട് പുനർവായന നടത്തണമെന്ന് സി.ആർ. നീലകണ്ഠൻ പറഞ്ഞു. കേരള സംസ്ഥാന ജനകീയ പ്രതിരോധസമിതി സംസ്ഥാന കൺവെൻഷൻ അങ്കമാലി ആനന്ദവൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രൊഫ. ഫാൻസിസ് കളത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.സി.എം. ജോയി, അഡ്വ.ബി.കെ. രാജഗോപാൽ, രാധാകഷ്ണൻ ചേങ്ങാട്ട്, ബിജോയ് ചെറിയാൻ, പി.പി. അഗസ്റ്റിൻ, കെ.സി. ജയൻ എന്നിവർ പ്രസംഗിച്ചു.