കൊച്ചി: വിദ്യാഭ്യാസരംഗത്ത് ഏറെ മുന്നേറിയിട്ടുള്ള കേരളത്തെ വികലമായ നയങ്ങളിലൂടെ ഇടതുസർക്കാർ തകർക്കുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ബി എ. അബ്ദുൽ മുത്തലിബ് പറഞ്ഞു. ആയിരക്കണക്കിന് വിദ്യാർത്ഥികൾ പ്ലസ് വൺ പ്രവേശനം ലഭിക്കാതെ അലയുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ ടി.യു. സാദത്ത്, കെ.എ ഉണ്ണി, ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ് തുടങ്ങിയവർ സംസാരിച്ചു.