പറവൂർ: ആലങ്ങാട് യോഗത്തിന്റെ ആഭിമുഖ്യത്തിൽ ആസ്ഥാനമായ ചെമ്പോല കളരിയിൽ നിയുക്ത ശബരിമല മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി ശംഭു നമ്പൂതിരി എന്നിവർക്ക് സ്വീകരണം നൽകി. മന്ത്രി പി. രാജീവ് മുഖ്യാതിഥിയായിരുന്നു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, ആലങ്ങാട് യോഗം പ്രസിഡന്റ് എം.കെ. ശിവൻ, സെക്രട്ടറി കെ.പി. മുകുന്ദൻ, പെരിയോൻ കുന്നുകര രാജപ്പൻ നായർ, സുശീൽകുമാർ, ചെമ്പോല ശ്രീകുമാർ, പി.പി. രഞ്ജിത്ത്, രമേശ് കുന്നത്തേരി തുടങ്ങിയവർ പങ്കെടുത്തു.