sndp
എസ്.എൻ.ഡി.പി യോഗം ബംഗളൂരു കാമനഹള്ളി ശാഖ വഞ്ചാര ലേഔട്ടിൽ ഗുരുമന്ദിരം നിർമ്മിക്കുന്നതിനായി വാങ്ങിയ സ്ഥലത്തിന്റെ ആധാരം ശാഖ പ്രസിഡന്റ് കെ.എസ്. പ്രകാശ്, സെക്രട്ടറി വി.വി. വിദ്യാധരൻ എന്നിവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങുന്നു

ആലുവ: എസ്.എൻ.ഡി.പി യോഗം ബംഗളൂരു കാമനഹള്ളി 5006ാം നമ്പർ ശാഖ വഞ്ചാര ലേഔട്ടിൽ ഗുരുമന്ദിരം നിർമ്മിക്കുന്നതിനായി 1200 ചതുരശ്ര അടി സ്ഥലം വാങ്ങി. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി കഴിഞ്ഞദിവസം ഭൂവുടമ രാജേന്ദ്രനിൽനിന്ന് ആധാരം കൈപ്പറ്റി. ശാഖാ പ്രസിഡന്റ് കെ.എസ്. പ്രകാശ്, സെക്രട്ടറി വി.വി. വിദ്യാധരൻ, വൈസ് പ്രസിഡന്റ് ഇ.വി. സുകുമാരൻ, യൂണിയൻ കൗൺസിലർ വി.എൻ. രാജു, കമ്മിറ്റിഅംഗം ടി.എൻ. സദാനന്ദൻ, അഡ്വ. ഇ. തങ്കപ്പൻ, മുനിസ്വാമി, മുൻ ശാഖാ പ്രസിഡന്റ് സി. വാസു, മുൻ സെക്രട്ടറി ഇ. പൊന്നപ്പൻ, സി.എൻ. ശശിധരൻ, ടി.ഡി. ജ്യോതിഷ്, നളിനി എന്നിവർ പങ്കെടുത്തു.