കോതമംഗലം: കുറ്റിലഞ്ഞി സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് അവാർഡുകൾ വിതരണം ചെയ്തു.വിതരണോദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ടി.എം.അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം.ബഷീർ,പഞ്ചായത്ത് പ്രസിഡന്റ് പി.എം.മജീദ്,വൈസ് പ്രസിഡന്റ് ശോഭ വിനയൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റഷീദ സലീം,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.എ.മുഹമ്മദ്,അനു വിജയനാഥ്,വി.എം.നാസർ,സുലൈഖ ഉമ്മർ എന്നിവർ പങ്കെടുത്തു.