കളമശേരി: നഗരസഭയിലെ മുപ്പത്തിരണ്ടാം വാർഡിലെ റെസിഡൻസ് അസോസിയേഷനുകളും ജില്ലാ എക്സൈസ് സർക്കിൾ ഓഫീസിന്റെയും നേതൃത്വത്തിൽ വിമുക്തി ഗാന്ധിജയന്തി മാസാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് ലഹരിവിരുദ്ധസന്ദേശം നൽകി. സൈക്കിൾറാലി , ക്വിസ് പരിപാടി, ബോധവത്കരണ ക്ലാസ് എന്നിവ നടത്തി. കൗൺസിലർ ബിന്ദു ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ഡോ.എ.ജെ.എബ്രഹാം സമ്മാനദാനം നിർവഹിച്ചു. സർക്കിൾ ഇൻസ്പെക്ടർ അൻവർ സാദത്ത്, കെ.ഇ. അബ്ദുള്ള, അൻസാർ, ഷൈബു, അബ്ദുൾ നാസർ, ബിൻബി അവറാച്ചൻ , പി.കെ.നൗഷാദ്, കെ.എച്ച്. അൻവർ , ദീപു തോമസ് എന്നിവർ സംസാരിച്ചു. ജോൺസൺ , ആശാവർക്കർ സിജി എന്നിവരെ ആദരിച്ചു.