കാലടി: സി.പി.എം കാലടി ഏരിയ സമ്മേളനം പത്മാവതി പൊന്നപ്പൻ നഗറിൽ (കാഞ്ഞൂർ സഹകരണബാങ്ക് ) സംസ്ഥാന കമ്മറ്റിഅംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്തു. എം.കെ. കുഞ്ചു അദ്ധ്യക്ഷനായി. ടി.ഐ. കണ്ണപ്പൻ പതാക ഉയർത്തി. ടി.വി. രാജൻ രക്തസാക്ഷി പ്രമേയവും പി. യു. ജോമോൻ അനുശോചന പ്രമേയയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി സി.കെ. സലിംകുമാർ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. എൻ.സി. ഉഷാകുമാരി, എം.എ. ഷെഫീഖ്, എം.എസ്. സ്റ്റാലിൻ എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. സംസ്ഥാന കമ്മറ്റിയംഗം എസ്. ശർമ്മ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.കെ. മോഹനൻ, പി.ആർ. മുരളിധരൻ, കെ.എ. ചാക്കോച്ചൻ, കെ. തുളസി, കെ.പി. ബിനോയ്, കെ.കെ.പ്രഭ, സി.കെ. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. സമ്മേളനം ഇന്നും തുടരും.