cm-dineshmani
സി.പി.എം നെടുമ്പാശേരി ഏരിയാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ് മണി ഉദ്ഘാടനം ചെയ്യുന്നു.

നെടുമ്പാശേരി: സി.പി.എം നെടുമ്പാശേരി ഏരിയാ സമ്മേളനം കുറുമശേരി എം.കെ. മോഹനൻ നഗറിൽ (പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ) സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ് മണി ഉദ്ഘാടനം ചെയ്തു. കെ.എസ്. രാജേന്ദ്രൻ പതാകഉയർത്തി. പി വി തോമസ് അദ്ധ്യക്ഷനായി. ഏരിയ കമ്മിറ്റിഅംഗങ്ങളായ ടി.വി. പ്രദീഷ് രക്തസാക്ഷി പ്രമേയവും എം.ആർ. സുരേന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

സ്വാഗതസംഘം ചെയർമാൻ സി.എൻ. മോഹനൻ സ്വാഗതം പറഞ്ഞു. പി.വി. തോമസ്, എ. ലത, വി.എൻ. സത്യനാഥൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഏരിയാ സെക്രട്ടറി ഇ.പി. സെബാസ്റ്റ്യൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.പി. പത്രോസ്, എം.സി. സുരേന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം പി.എസ്. ഷൈല എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു.

ഇന്നത്തോടെ നെടുമ്പാശേരി ഏരിയാ കമ്മിറ്റി ഇല്ലാതാകും. മൂന്ന് ലോക്കൽ കമ്മിറ്റികൾ ആലുവയിലേക്കും ഒന്ന് വീതം കമ്മിറ്റികൾ അങ്കമാലി, പറവൂർ ഏരിയാ കമ്മിറ്റികളിലേക്കുമാണ് മാറ്റുന്നത്. ഈ മൂന്ന് ഏരിയ കമ്മിറ്റികളുടെയും കമ്മിറ്റി തിരഞ്ഞെടുപ്പുകളിൽ നെടുമ്പാശേരിയിലെ പ്രതിനിധികൾകൂടി പങ്കാളികളാകും.