കൊച്ചി: കെ.സി.ബി.സി മീഡിയ കമ്മിഷൻ നടത്തിയ ട്രിനിറ്റാ ഫിലിം ഫെസ്റ്റിലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പ്രശസ്ത തിരക്കഥാകൃത്ത് ജോൺ പോളിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് പുരസ്‌കാര നിർണയം നടത്തിയത്. ഡോക്യുമെന്ററി വിഭാഗത്തിൽ ജോൺ ജേക്കബ് കഥ എഴുതി സംവിധാനം ചെയ്ത 'ദല മർമ്മരം പോലെ', ഷോർട്ട് ഫിലിം വിഭാഗത്തിൽ 'ബെൽസ് ഓഫ് ഹങ്കർ', 'റെയർ ബേർഡ്‌സ്' എന്നിവ തിരഞ്ഞെടുക്കപ്പെട്ടു. ഡോക്യുമെന്ററി വിഭാഗത്തിൽ രാമൻ തേടുന്ന പെരുവഴിയമ്പലം, ജംസ് ഫ്രം ദി ജിറ്റോസ് എന്നിവയ്ക്ക് സർട്ടിഫിക്കറ്റും ഫലകവും നല്കും. നവംബർ 14 ന് പാലാരിവട്ടം പി.ഒ.സിയിൽ സമ്മാനദാനം നടക്കുമെന്ന് മീഡിയ കമ്മിഷൻ സെക്രട്ടറി ഫാ. ഡോ.എബ്രഹാം ഇരിമ്പിനിക്കൽ അറിയിച്ചു.