കൊച്ചി: കൊച്ചിയോടൊപ്പം സൈക്കിൾ പദ്ധതിയുടെ ഭാഗമായി ഇന്ന് സൈക്കിൾ റാലി നടത്തുന്നു. രാവിലെ 6.30 നു പാർക്ക് അവന്യുവിലെ കോർപ്പറേഷൻ ഓഫീസിന് സമീപം കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് സി.ഇ.ഒ. ഷാനവാസ് എസ് റാലി ഫ്ളാഗ് ഒാഫ് ചെയ്യും. സൈക്കിളിംഗ് ക്ലബ്ബുകളുടെ സഹകരണത്തോടെയാണ് റാലി. തേവര ജംഗ്ഷൻ വരെ സഞ്ചരിച്ച് തിരിച്ച് എം.ജി. റോഡിലൂടെ മാധവഫാർമസി ജംഗ്ഷൻ വഴി ഹൈക്കോർട്ട് ജംഗ്ഷനിലൂടെ എബ്രഹാം മടമാക്കൽ റോഡ് വഴി ക്വീൻസ് വാക്‌വേയിലെത്തി തിരിച്ച് ഹൈക്കോർട്ട് വഴി കച്ചേരിപ്പടിയിൽ അവസാനിക്കുന്ന രീതിയിലാണ് 14.5 കിലോമീറ്റർ ദൈർഘ്യമുള്ള പരിപാടി. സമ്മാനദാനം കച്ചേരിപ്പടിയിൽ വച്ച് മേയർ എം. അനിൽകുമാർ നിർവഹിക്കും.