കളമശേരി: സി.പി.എം കളമശേരി ഏരിയ സമ്മേളനം പി.എസ്. ഗംഗാധരൻ നഗറിൽ (കുറ്റിക്കാട്ടുകര സെന്റ് തോമസ് പാരിഷ്ഹാൾ) തുടങ്ങി. എം. ഇ. ഹസൈനാർ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി. എൻ. മോഹനൻ, സംസ്ഥാന കമ്മിറ്റിഅംഗം കെ. ചന്ദ്രൻപിള്ള, ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.ജെ. ജേക്കബ്, ജില്ലാ കമ്മിറ്റിഅംഗങ്ങളായ കെ.എൻ. ഗോപിനാഥ്, സി.കെ പരീത് എന്നിവർ സംസാരിച്ചു.