കൊച്ചി: ജില്ലയിൽ ഇന്നലെ 5 ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 1233 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 1200 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം 1266 പേർ ഇന്നലെ രോഗമുക്തരായി. രോഗലക്ഷണം പ്രകടിപ്പിച്ച 2065 പേരെ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലയും ഏറ്റവും അധികം കൊവിഡ് രോഗികൾ ചികിത്സയിലുള്ള ജില്ലയും എറണാകുളമാണ്. ഇന്നലെ സംസ്ഥാനത്ത് ആകെ 8909 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതിൽ ആയിരത്തിന് മുകളിൽ രോഗികളുള്ളത് എറണാകുളം, തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ മാത്രമാണ്.
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ ആകെ.............38323
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവർ ആകെ......11772
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.............................. 11.69 ശതമാനം
രോഗതീവ്രത കൂടിയ പ്രദേശങ്ങൾ
• തൃപ്പൂണിത്തുറ .............. 65
• തൃക്കാക്കര...................... 56
• ചേന്ദമംഗലം.....................44
• മഴുവന്നൂർ........................40
• ഉദയംപേരൂർ................... 36
• ചിറ്റാറ്റുകര........................33
• കോട്ടുവള്ളി.......................31
വാക്സിനേഷൻ
ജില്ലയിൽ ഇന്നലെ വൈകിട്ട് 5.30 വരെ 20821 ഡോസ് വാക്‌സിൻ പുതുതായി വിതരണം ചെയ്തു. ഇതിൽ 2738 ആദ്യ ഡോസും, 18083 രണ്ടാം ഡോസുമാണ്. കോവിഷീൽഡ് 19839 ഡോസും, 922 ഡോസ് കോവാക്‌സിനും, 60 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്. ജില്ലയിൽ ഇതുവരെ 4604987 പേർക്ക് വാക്സിൻ നല്കി. അതിൽ 2939749 പേർക്ക് ആദ്യ ഡോസും 1665238 പേർക്ക് രണ്ടാം ഡോസും ലഭിച്ചു.