fg

കൊച്ചി: പ്ലംബർ, ഇലക്ട്രിഷ്യൻ, പെയിന്റർ, ഡ്രൈവർ, തെങ്ങുകയറ്റക്കാർ എന്നിങ്ങനെ 42 സേവനമേഖലകളിലായി വിദഗ്‌ദ്ധരുടെ സേവനങ്ങൾ പൊതുജനങ്ങൾക്ക് ഒരു വിരൽതുമ്പിൽ ലഭ്യമാകുന്ന സ്‌കിൽ രജിസ്ട്രി മൊബൈൽ ആപ്പ് പ്രവർത്തനക്ഷമമായി .കൊവിഡ് മഹാമാരിയെ തുടർന്ന് തൊഴിൽരഹിതരായി തിരിച്ചുവന്ന പ്രവാസികൾക്കും തൊഴിൽരഹിതർക്കും സേവനങ്ങൾക്കായി തൊഴിലാളികളെ തേടുന്നവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. തൊഴിൽ വൈദഗ്ദ്ധ്യമുള്ളവർ സർവീസ് പ്രൊവൈഡറായും സേവനം ആവശ്യമുള്ളവർ കസ്റ്റമറായും ആണ് ആപ്ലിക്കേഷൻ രജിസ്റ്റർ ചെയ്യേണ്ടത്. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 25 , 26 തീയതികൾ സ്‌കിൽ രജിസ്ട്രി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും രജിസ്‌ട്രേഷൻ ക്യാമ്പുകൾ നടത്തും. ഫോൺ: 917306461894