fg

കൊച്ചി: കെ റെയിൽ പദ്ധതി; കാലാവസ്ഥ വ്യതിയാനവും സാമ്പത്തിക അപ്രായോഗികതയും എന്ന വിഷയത്തിൽ ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് 28ന് വെബിനാർ നടത്തും.ഇന്ത്യൻ റെയിൽവേ റിട്ട. ചീഫ് എൻജിനിയർ അലോക് വർമ്മ മുഖ്യ പ്രഭാഷണം നടത്തും. പി .ഡബ്ല്യു .ഡി റിട്ട. ചീഫ് എൻജിനീയർ പി .എ. ഷാനവാസ്, കെ. റെയിൽ വിരുദ്ധ ജനകീയ സമിതി നേതാവ് എം .പി. ബാബുരാജ് എന്നിവർ സംസാരിക്കും.

കേന്ദ്രസർക്കാർ സാമ്പത്തിക ഉത്തരവാദിത്വം ഏറ്റെടുക്കാൻ വിസമ്മതിച്ച പശ്ചാത്തലത്തിൽ കെ.റെയിൽ പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് പ്രസിഡൻറ് ഫെലിക്സ്. ജെ .പുല്ലൂടൻ ,കെ. ബി. വേണുഗോപാൽ, പ്രൊഫ. സൂസൻ ജോൺ, ഡോ. മേരിദാസ് കല്ലൂർ, എ. വി. എം. രാമൻ, കെ. പി. സേതുനാഥ് തുടങ്ങിയവർ സംസാരിച്ചു.