വൈപ്പിൻ: എടവനക്കാട് താമരവട്ടത്ത് പൊക്കാളി കൃഷി വിളവെടുപ്പ് നടത്തി. താമരവട്ടം പുതിയ 80 കൃഷിസമാജത്തിൽ കർഷകരായ കെ.വി. തോമസ്, യു.വി.വിനീഷ് എന്നിവർ ചേർന്ന് നടത്തിയ പൊക്കാളി കൃഷിയുടെ വിളവെടുപ്പ് കൃഷി ഓഫീസർ പി.കെ. ഷജ്‌ന ഉദ്ഘാടനം ചെയ്തു.
പൊക്കാളി കൃഷിപാടങ്ങളിൽ വെള്ളം നിയന്ത്രിക്കുന്നതിനുള്ള ബുദ്ധിമുട്ടും പക്ഷികളുടെ ശല്യവും കൃഷിയെ ദോഷമായി ബാധിച്ചെന്നും വേണ്ടത്ര വിളവ് ലഭിച്ചില്ലെന്നും ഇതിനാലാണ് താമരവട്ടം ഭാഗത്ത് മറ്റ് കർഷകർ കൃഷിഇറക്കാത്തതെന്നും കർഷകർ പറഞ്ഞു. അസി. കൃഷിഓഫീസർ എസ്.ജി. സന്തോഷ്‌കുമാർ, കൃഷി അസിന്റുമാരായ കെ.സി. മനു, സി.കെ. നജീബ് എന്നിവർ പങ്കെടുത്തു.