തൃപ്പൂണിത്തുറ: പത്തുമാസം നൊന്തുപെറ്റ സ്വന്തം കുഞ്ഞിനെ തിരികെക്കിട്ടാൻ വേണ്ടി സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാരം നടത്തിയ അനുപമയ്ക്ക് ഐക്യദാർഢ്യം രേഖപ്പെടുത്തി കേരള പ്രദേശ് ഗാന്ധിദർശൻവേദി തൃപ്പൂണിത്തുറ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കാവ് ജംഗ്ഷനിൽ സായാഹ്നസദസ് സംഘടിപ്പിച്ചു. കെ.ബാബു.എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ ടി.ആർ. രാജു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റുമാരായ സാജു പൊങ്ങലായി, എം.പി. ഷൈമോൻ, എ.പി. ജോൺ, സുനിൽ രാജപ്പൻ, ബാരിഷ് വിശ്വനാഥ്, ജോൺസൺ മുളക്കുളം, ഇ.എസ്. ജയകുമാർ, ആനി അഗസ്റ്റ്യൻ, ബിനു ജോഷി, കമൽ ഗിപ്ര, പി.സി. ബിനേഷ്, സി.പി. സുനിൽകുമാർ, നിഷ ബാബു, സ്മിത രാജേഷ്, കെ. തവമണി, ശ്യാംപ്രകാശ് തുടങ്ങിയവർ സംസാരിച്ചു