melsanthy
നിയുക്ത ശബരിമല, മാളികപ്പുറം മേൽശാന്തിമാരായ പരമേശ്വരൻ നമ്പൂതിരി, ശംഭു നമ്പൂതിരി എന്നിവരെ എറണാകുളം ശിവക്ഷേത്രത്തിൽ പൂർണകുംഭം നൽകി സ്വീകരിക്കുന്നു

കൊച്ചി: നിയുക്ത ശബരിമല മേൽശാന്തി പരമേശ്വരൻ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി ശംഭു നമ്പൂതിരി എന്നിവർക്ക് എറണാകുളം ശിവക്ഷേത്രത്തിൽ ഭക്തിനിർഭരമായ സ്വീകരണം നൽകി.

ക്ഷേത്രക്ഷേമ സമിതിയും കൊച്ചിൻ ദേവസ്വം ബോർഡും സംയുക്തമായാണ് സ്വീകരണം സംഘടിപ്പിച്ചത്. ക്ഷേത്ര ഗോപുരത്തിൽ മേൽശാന്തി ഗോവിന്ദൻ എമ്പ്രാന്തിരി പൂർണകുംഭം നൽകി നിയുക്തമേൽശാന്തിമാരെ സ്വീകരിച്ചു. തുടർന്ന് കൂത്തമ്പലത്തിൽ ചേർന്ന അനുമോദനയോഗം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. എറണാകുളം ക്ഷേത്രക്ഷേമസമിതി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ, അഡ്വ.എ. ബാലഗോപാൽ, ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ കെ.വി. ഷാജി, വി.എസ്. റെജികുമാർ, ഐ.എൻ. പ്രദീപ്, രഘു എന്നിവർ സംസാരിച്ചു. നിയുക്ത മേൽശാന്തിമാർ അനുഗ്രഹ പ്രഭാഷണത്തോടെ സ്വീകരണത്തിന് നന്ദി പറഞ്ഞു.