കളമശേരി: കുസാറ്റ് ഡിപ്പാർട്ടുമെന്റ് ഒഫ് ഷിപ്പ് ടെക്നോളജിയിലെ ബി.ടെക് ഏഴാം സെമസ്റ്റർ വിദ്യാർത്ഥി നിശാന്ത്.എ. പൈ ബ്രിട്ടനിലെ അബർഡീനിൽ നിന്ന് ഓൺലൈനായി അസ്റാ നെറ്റ് സംഘടിപ്പിച്ച സ്മാടെക് 21-ൽ കൊവിഡ് പാൻഡമിക്കിനെ പ്രതിരോധിക്കാൻ ഒരു കപ്പൽ ക്വാറന്റൈൻഷിപ്പ് എന്ന പ്രബന്ധം അവതരിപ്പിച്ചു. ഭാരതം കൈവരിച്ച 100 കോടി കൊവിഡ് പ്രതിരോധ വാക്സിനേഷൻ നേട്ടത്തിനുള്ള സമർപ്പണമായിരുന്നു. ജപ്പാനിലെ ഓഷിമ ഷിപ്പ് യാർഡിലെ ശശ്വന്ത് കമ്മത്തും ഷിപ്പ് ടെക്നോളജിയിലെ ഡോ.കെ. ശിവപ്രസാദും ചേർന്ന് തയ്യാറാക്കിയതാണ് പ്രബന്ധം.