പിറവം: ഫാത്തിമ സെൻട്രൽ സ്കൂളിലെ കേന്ദ്ര ഗവണ്മെന്റ് പ്രൊജക്റ്റായ അടൽ ടിങ്കറിംഗ് ലാബിന്റെ (എ. ടി. എൽ.) ഉദ്ഘാടനം അഡ്വ. അനൂപ് ജേക്കബ് എം. എൽ. എ നിർവഹിച്ചു. ത്രിഡി പ്രിൻറർ സെക്ഷൻ മുനിസിപ്പൽ വൈസ് ചെയർമാൻ കെ. പി. സലിം ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഗവണ്മെന്റിന്റെ കീഴിലുള്ള നീതി ആയോഗിന്റെ അടൽ ഇന്നൊവേഷൻ മിഷനാണ് എ. ടി.എലിന്റെ മേൽനോട്ടവും നടത്തിപ്പും. ത്രിഡി പ്രിൻറർ, റോബോട്ട്, അത്യാധുനിക കമ്പ്യൂട്ടറുകൾ, അഡ്രിനോ ബോർഡുകൾ, മൈക്രോ കൺട്രോളറുകൾ തുടങ്ങി നിരവധി ആധുനിക സൗകര്യങ്ങളോടെയാണ് ലാബ് ആരംഭിച്ചിട്ടുള്ളത്. ചടങ്ങിൽ ജയമാത പ്രൊവിൻസ് പാലാ വിദ്യാഭ്യാസ കൗൺസിലർ സിസ്റ്റർ റിയ തെരെസ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ അംഗവും പി. ടി.എ പ്രസിഡന്റുമായ ജിൽസ് പെരിയപ്പുറം, മുനിസിപ്പൽ അംഗം ബാബു പാറയിൽ, എ.ടി.എൽ. കോർഡിനേറ്റർ ശ്രീജ ചന്ദ്രൻ, പ്രിൻസിപ്പൽ സിസ്റ്റർ മേഴ്‌സി സ്കറിയ, സ്കൂൾ മാനേജർ സിസ്റ്റർ ഗ്രേസ്ബെൽ, ആരക്കുന്നം ടോക് എച് എഞ്ചിനീയറിങ്ങ് കോളേജിലെ ഡോ. ദീപ എലിസബത്ത് ജോർജ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പന്ത്രണ്ടാം ക്ലാസിലെ നാൽപതോളം വിദ്യാർത്ഥികൾക്ക് ക്ലാസുകളും സെമിനാറുകളും നടത്തി.