govt-school
ഏലൂർ പാതാളം ഗവ.ഹൈസ്കൂളിൽ കെ.എസ്.ഐ.ഡി.സി. ഡയറക്ടർ രാജമാണിക്യം, കോസ്റ്റ് ഗാർഡ് ഡി.ഐ.ജി.നാരായൺ രവി എന്നിവരുടെ നേതൃത്വത്തിൽ അൻപൊട് കൊച്ചിയും കോസ്റ്റ് ഗാർഡ് വാളണ്ടിയേഴ്സും ചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നു.

കളമശേരി: വെൽക്കം ബാക്ക് ടു സ്കൂൾ പദ്ധതിയുടെ ഭാഗമായി ഏലൂർ പാതാളം ഗവ.ഹൈസ്കൂളിലെ ക്ലാസ് മുറികൾ, ടോയ്‌ലറ്റുകൾ, ഓഡിറ്റോറിയം, കളിസ്ഥലം തുടങ്ങിയവ ശുചീകരിച്ചു. കുട്ടികൾ തിരികെ സ്കൂളിലേക്ക് വരുന്നതിന് മുന്നോടിയായി അൻപോട് കൊച്ചി നടത്തുന്ന പൊതു വിദ്യാലയങ്ങളുടെ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമാണിത്. കെ.എസ്.ഐ.ഡി.സി ഡയറക്ടർ രാജമാണിക്യം, കോസ്റ്റ് ഗാർഡ് ഡി.ഐ.ജി നാരായൺ രവി, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് എന്നിവരുടെ നേതൃത്വത്തിൽ അൻപോട് / കോസ്റ്റ് ഗാർഡ് വാളണ്ടിയേഴ്സ്, പൂർവ്വ വിദ്യാർത്ഥികൾ, എന്നിവരാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ശനി, ഞായർ ദിവസങ്ങളിലായി നടന്ന പ്രവർത്തനങ്ങളിൽ നഗരസഭ ചെയർമാൻ എ.ഡി. സുജിൽ, പ്രിൻസിപ്പൽ വി.ടി.വിനോദ് , എച്ച്.എം. ജയശ്രീ, അദ്ധ്യാപകർ, ,കൗൺസിലർമാരായ പി.എം. അയൂബ്, കൃഷ്ണപ്രസാദ് , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ബി.രാജേഷ്, അംബിക ചന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.