കിഴക്കമ്പലം: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഹോമിയോപതി വകുപ്പിന്റെ നേതൃത്വത്തിൽ കിഴക്കമ്പലം പഞ്ചായത്തിലെ മുഴുവൻ സ്‌കൂൾ കുട്ടികൾക്കും ഇമ്യൂൺ ബൂസ്​റ്റർ മരുന്നുകൾ നൽകും. പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള മരുന്ന് നൽകുന്നതിന് രക്ഷിതാക്കൾ സമ്മതപത്രം നൽകണം. തിരക്ക് ഒഴിവാക്കുന്നതിനായി www.ahims.kerala.gov.in എന്ന വെബ് പോർട്ടൽ മുഖേന കുട്ടിയുടെ ആധാർ നമ്പറോ രക്ഷിതാവിന്റെ ഫോൺ നമ്പറോ ഉപയോഗിച്ച് രജിസ്​റ്റർ ചെയ്യാം. തുടർന്ന് ലഭിക്കുന്ന നിശ്ചിത തീയതിയിൽ കിഴക്കമ്പലം സർക്കാർ ഹോമിയോ ഡിസ്പൻസറിയിൽനിന്നും മരുന്ന് വാങ്ങണം.