കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ താമരച്ചാൽ കോളനിയിലെ പട്ടയപ്രശ്‌ന പരിഹാരത്തിനായി അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ കോളനിയിൽ സന്ദർശനം നടത്തി. അമ്പത് വർഷത്തിലേറെയായി ഇവിടെ സ്ഥിരതാമസക്കാരായ കോളനി നിവാസികൾക്ക് പട്ടയം ലഭിക്കാത്തത് മൂലം സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാത്ത സ്ഥിതിയാണുള്ളത്. കോളനിയിലെ ഏറ്റവും പ്രായമുള്ള ത്രേസ്യാമ്മ ദേവസി എം.എൽ.എയ്ക്ക് നിവേദനം കൈമാറി. അടിയന്തരമായി ഇടപെട്ട് ഇക്കാര്യത്തിൽ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് ഉറപ്പ് നൽകി. കോളനിയിൽ ചേർന്ന യോഗത്തിൽ എം.എൽ.എയ്ക്ക് സ്വീകരണം നൽകി. സി.പി.എം ലോക്കൽ സെക്രട്ടറി വി. ജെ. വർഗീസ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി. രാജൻ, എം. കെ. അനിൽകുമാർ, ബിജു കെ. മാത്യു, പി. കെ. രാജേഷ്, സേവ്യർ തുടങ്ങിയവർ സംസാരിച്ചു.