കോലഞ്ചേരി: കെ.പി.സി.സി വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത വി.പി.സജീന്ദ്രന് കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ സ്വീകരണം നൽകി. കോലഞ്ചേരിയിൽ പൂതൃക്ക സഹകരണ ബാങ്ക് ഹാളിൽ വച്ച് നടന്ന അനുമോദന യോഗത്തിൽ പുത്തൻകുരിശ് ബ്ലോക്ക് പ്രസിഡന്റ് നിബു കെ.കുര്യാക്കോസ് അദ്ധ്യക്ഷനായി. പട്ടിമ​റ്റം ബ്ലോക്ക് പ്രസിഡന്റ് സി.ജെ.ജേക്കബ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സി.പി.ജോയി, എം.പി. രാജൻ, ​ടി.എച്ച് അബ്ദുൾ ജബ്ബാർ, കെ.പി. തങ്കപ്പൻ, ബിനീഷ് പുല്യാട്ടേൽ, സുജിത് പോൾ, കെ.വി. ആന്റണി ത്രിതല പഞ്ചായത്ത് ഭാരവാഹികൾ, ജനപ്രതിനിധികൾ, ബ്ലോക്ക് മണ്ഡലം ബൂത്ത് ഭാരവാഹികളും പങ്കെടുത്തു.