കോലഞ്ചേരി: വ്യാപാരി വ്യവസായി സമിതി കോലഞ്ചേരി ഏരിയ കമ്മി​റ്റിയുടെ നേതൃത്വത്തിൽ കോലഞ്ചേരി ബ്ലോക്ക് ജംഗ്ഷനിലെ ഓട വൃത്തിയാക്കി. ഏരിയ സെക്രട്ടറി പോൾ വെട്ടിക്കാടൻ ഉദ്ഘാടനം ചെയ്തു. വി.യു.ജോയി, എ.വി. സ്ലീബ, അബ്ദുൾ ലൈസ്, കെ.പി.ഡാനിയേൽ, പി.പി. കുര്യാക്കോസ്, തങ്കച്ചൻ മുണ്ടയിൽ തുടങ്ങിയവർ പങ്കെടുത്തു.