കൊച്ചി: ഭാവിയുടെ പ്രിന്റിംഗ് സാങ്കേതികവിദ്യ എന്നറിയപ്പെടുന്ന കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ (കാഡ്) ആൻഡ് 3 ഡി പ്രിന്റിംഗിൽ കൊച്ചി സർവ്വകലാശാലയിലെ സ്‌കൂൾ ഒഫ് എൻജിനീയറിംഗിൽ ഹ്രസ്വകാല കോഴ്‌സ് നവംബർ 19ന് ആരംഭിക്കുന്നു. 3ഡി പ്രിന്റിംഗ് ഡിസൈനർമാർക്കും എൻജിനീയർമാർക്കും വലിയ തോതിലുള്ള ആവശ്യകതയാണുള്ളത്. രണ്ടു മാസമാണ് കോഴ്‌സിന്റെ ദൈർഘ്യം. എൻജിനീയറിംഗ് ബിരുദമുള്ളവർക്കും എൻജിനീയറിംഗ് ഗ്രാഫിക്‌സിൽ പ്രാഥമിക അറിവുള്ള ബിരുദധാരികൾക്കും ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക്: http://www.cusat.ac.in. ഫോൺ: 9846178058, 7907600633.
സർവ്വകലാശാലാ സർട്ടിഫിക്കറ്റ്, വിദഗ്ദ്ധരായ അദ്ധ്യാപകർ, വീഡിയോ നോട്ടുകൾ, കോഴ്‌സ് മെറ്റീരിയലുകൾ, നിയമനത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും സഹായവും, ഏറ്റവും പുതിയ സോഫ്റ്റ് വെയറുകൾ, അതിവേഗ ഇന്റർനെറ്റ് സംവിധാനമുള്ള കമ്പ്യൂട്ടറുകൾ, സൗകര്യപ്രദമായ സമയക്രമം എന്നിവയാണ് കോഴ്‌സിന്റെ പ്രധാന ആകർഷണങ്ങൾ.
2018ൽ ആരംഭിച്ച കോഴ്സിൽ ഇതുവരെ 300 ഓളം പേർ പഠിതാക്കളായി. ഒരു ബാച്ചിൽ 25 പേരുണ്ടാകും. 12,000 രൂപയാണ് ഫീസ്.
രണ്ട് 3 ഡി പ്രിന്ററുകൾ
കുസാറ്റിൽ പഠനാവശ്യത്തിന് രണ്ട് 3 ഡി പ്രിന്ററുകളുണ്ട്. 20 ലക്ഷത്തോളം വിലവരുന്ന സ്ട്രാറ്റാസിസ് എന്ന വിദേശ കമ്പനിയുടേതാണ് പ്രധാനം.
ത്രീഡി പ്രിന്റിംഗ്
വസ്തുക്കൾ വിവിധ രൂപങ്ങളിലും നിറങ്ങളിലും വലിപ്പത്തിലും അതിവേഗം നിർമ്മിക്കാൻ കഴിയുമെന്നുള്ളതാണ് കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ ആന്റ് 3 ഡി പ്രിന്റിംഗിന്റെ മെച്ചം. സ്ഥാപനങ്ങളും വ്യാവസായിക മേഖലയും ഈ സാങ്കേതിക വിദ്യയെ അതിവേഗം സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. നിർമ്മാണ മേഖല, പാദരക്ഷകൾ, കളിപ്പാട്ടനിർമ്മാണം, ആരോഗ്യരംഗം, ഗൃഹോപയോഗ വസ്തുക്കൾ, ഇലക്ട്രോണിക്‌സ് ഉൽപ്പങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, കപ്പൽ നിർമ്മാണം, ഡ്രോണുകൾ തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളിലും 3ഡി പ്രിന്റിംഗിന്റെ ഉപയോഗം സാദ്ധ്യമാണ്.