നെടുമ്പാശേരി: എഫ്.എസ്. ഇ.ടി.ഒ കുന്നുകര മേഖലാ കമ്മിറ്റി അയിരൂർ സെന്റ് ജോസഫ്‌സ് ഗവ. എൽ.പി സ്‌കൂളിൽ ശുചീകരണവും സാനിറ്റൈസേഷനും നടത്തി. കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി അംഗം സി.എ. ഗീത ഉദ്ഘാടനം ചെയ്തു. കുന്നുകര മേഖലാ കൺവീനർ കെ.എ. ശ്രീക്കുട്ടൻ, കെ.എസ്.ടി.എ അങ്കമാലി സബ് ജില്ലാ ജോയിന്റ് സെക്രട്ടറി പി.എൽ. കേഴ്‌സൺ, രാജേഷ് വി. ചന്ദ്രൻ, എ.വി. പ്രദീപ്, മുരുകദാസ്, കെ.ജെ. ജിനേഷ്, ഹെഡ്മിസ്ട്രസ് എ.എൻ. സുജാത എന്നിവർ സംസാരിച്ചു.