പറവൂർ: പറവൂർ മെയിൻ റോഡിൽ നമ്പൂരിയച്ചൻ ആലിന് സമീപം ആരംഭിച്ച നളന്ദ സിറ്റി സെന്റർ ഷോപ്പിംഗ് മാൾ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെർപേഴ്സൺ വി.എ.പ്രഭാവതി, കെ.പി.ധനപാലൻ, ടി.ആർ. ബോസ്, എസ് ജയകൃഷ്ണൻ, കെ.പി.വിശ്വനാഥൻ, നന്ദൻ പ്രതാപ്, മാനേജിംഗ് ഡയറക്ടർ യു.എൻ.ശശിധരൻ, എസ്.ബി. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. നാല് നിലകളിലായി 37,000 സ്ക്വർഫീറ്റ് വിസ്തീണ്ണമുള്ള ഷോപ്പിംഗ് മാളിൽ വിശാലമായ പാർക്കിംഗ് നാല് നിലകളിലായി 37,000 സ്ക്വയർഫീറ്റുള്ള കെട്ടിടത്തിൽ അറുപത് കാറുകളും അമ്പത് ബൈക്കുകളും പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ പീപ്പിൾ ബസാറടക്കം പ്രമുഖ സ്ഥാപനങ്ങളും ഷോപ്പിംഗ് മാളിലുണ്ടാകും.