aituc-
എ.ഐ.ടി.യു.സി പിറവം മുനിസിപ്പൽ കൺവെൻഷൻ ജില്ല സെക്രട്ടറി കെ.എൻ. ഗോപി. ഉദ്ഘാടനം ചെയ്യുന്നു

പിറവം: പുഴയിൽ അടിഞ്ഞു കൂടിയിട്ടുള്ള മണൽ അടിയന്തരമായി നീക്കം ചെയ്യണമെന്ന് എ.ഐ.ടി.യു.സി പിറവം മുനിസിപ്പൽ കൺവെൻഷൻ ആവശ്യപ്പെട്ടു. സപ്ലൈകോ ലാഭം മാർക്കറ്റിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. കെ.സി. തങ്കച്ചന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ.ഗോപി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ.എസ്.രാജൻ, നിയോജക മണ്ഡലം സെക്രട്ടറി എം.എം.ജോർജ്, സംസ്ഥാന കമ്മിറ്റി അംഗം സി.എൻ. സദാമണി, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് അഡ്വ.ബിമൽ ചന്ദ്രൻ, അങ്കണവാടി വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ.ജൂലി സാബു, ഡോ.സഞ്ജിനി പ്രതീഷ്, എം.വി. മുരളി, ബിബിൻ ജോർജ്, സി.എൻ. രാജു, ലിസി തങ്കച്ചൻ, മുകേഷ് തങ്കപ്പൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. എം.പി.ഐ തൊഴിലാളികൾക്ക് കൃത്യമായി ജോലിയും വേതനവും ലഭ്യമാക്കണമെന്നും ഇ.എസ്.ഐ ആനുകൂല്യങ്ങൾ നൽകണമെന്നും പിറവം സർക്കാർ മൃഗാശുപത്രി അപ്ഗ്രേഡ് ചെയ്യണമെന്നും കൺവെൻഷൻ പ്രമേയത്തിലുടെ ആവശ്യപ്പെട്ടു. ഭാരവാഹികളായി കെ.സി.തങ്കച്ചൻ(പ്രസിഡന്റ്), സി.എൻ. രാജു, ജോഷി. കെ. ടി. (വൈ.പ്രസിഡന്റുമാർ),

മുകേഷ് തങ്കപ്പൻ (സെക്രട്ടറി),ഷാജി. എം.ബി, ബിബിൻ ജോർജ് (ജോ. സെക്രട്ടറിമാർ),എം.ആർ. വാസുദേവൻ(ട്രഷറർ)

തുടങ്ങിയ 17 അംഗ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു.