ആലുവ: സർക്കാരിനൊപ്പം പങ്കാളികളാകാൻ ജനങ്ങൾക്ക് പ്രചോദനം നൽകുന്നതാണ് പ്രധാനമന്ത്രിയുടെ മൻ കി ബാത് പരിപാടിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. ആലുവയിൽ നഗരസഭ കൗൺസിലർ എൻ. ശ്രീകാന്തിന്റെ വസതിയിൽ മൻ കി ബാത് പരിപാടി വീക്ഷിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പരിപാടികൾ എല്ലാവർക്കും അറിയാൻ അവസരം നൽകുന്ന പരിപാടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപി, ജനറൽ സെക്രട്ടറി എം.എ. ബ്രഹ്മരാജ്, സെക്രട്ടറി ബസിത് കുമാർ, ടി.പി. സജീവൻ, നിയോജകമണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, എൻ.പി. ശങ്കരൻകുട്ടി, വിജയൻ കുളത്തേരി, കെ.ജി. ഹരിദാസ്, രമണൻ ചേലാക്കുന്ന്, പ്രദീപ് പെരുമ്പടന്ന, സി. സുമേഷ്, കെ.ആർ. റെജി, ജോയി വർഗീസ്, അജയൻ കൂട്ടുങ്ങൽ, ഇല്യാസ് അലി, ബേബി നമ്പേലി എന്നിവരും മന്ത്രിക്കൊപ്പം പങ്കെടുത്തു. സേവാസമർപ്പൺ അഭിയാൻ നമോ ക്വിസ് മത്സരവിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു.