paravur-vadakekara-scb
പറവുർ - വടക്കേക്കര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ‌നടന്ന തനത് പൊക്കാളിയുടെ കൊയ്ത്തുത്സവം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: പറവുർ - വടക്കേക്കര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ചിറ്റാറ്റുകര പൂയപ്പിള്ളിയിൽ പാട്ടത്തിനെടുത്ത ആറ് ഏക്കറിൽ പൊക്കാളിയുടെ കൊയ്ത്തുത്സവം നടന്നു. പൊക്കാളി വിത്ത് സംഭരണത്തിന്റെ ഭാഗമായാണ് കൊയ്ത്തുത്സവം സംഘടിപ്പിച്ചത്. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അദ്ധ്യക്ഷത വഹിച്ചു. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ, വാർഡ് മെമ്പർ ധന്യ ബാബു, പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.എസ്. രാജൻ, ബാങ്ക് സെക്രട്ടറി കെ.എസ്. ജയ്സി, ബാങ്ക് ഡയറക്ടർമാർ, കർഷക തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.