അങ്കമാലി: തുടർച്ചയായി ഉണ്ടാകുന്ന പേമാരിയും വെള്ളപ്പൊക്കവും ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾ നേരിടാൻ സന്നദ്ധ സേന രൂപീകരിക്കാൻ നഗരസഭയിൽ ചേർന്ന വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരുടെ യോഗം തീരുമാനിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ എല്ലാവർഡുകളിലും വിവിധ വകുപ്പുകളെ യോജിപ്പിച്ച് പ്രാദേശികരായ സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സന്നദ്ധ സേനക്ക് മുൻസിപ്പൽ കൗൺസിൽ നേതൃത്വം നൽകും. നഗരസഭ ഹാളിൽ ചേർന്ന യോഗം ചെയർമാൻ റെജി മാത്യു ഉദ്ഘാടനം ചെയ്തു.