കൊച്ചി: പാലക്കാട്ടെ നേതാവ് എ.വി. ഗോപിനാഥ് കോൺഗ്രസിൽ തിരിച്ചെത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. നടപടി പിൻവലിച്ചാൽ അദ്ദേഹത്തിന് തിരിച്ചുവരാം. ഗോപിനാഥിനെ തിരിച്ചെടുക്കണമെന്ന പത്മജ വേണുഗോപാലിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗോപിനാഥ് തിരിച്ചുവരുന്നതിൽ പാലക്കാട് ഘടകത്തിന് എതിർപ്പില്ല. പാർട്ടി വിട്ടതിന് പശ്ചാത്തലമുണ്ട്. അത് പരിഹരിക്കാൻ ചർച്ചകളിലൂടെ ശ്രമിക്കുകയാണ്. ഗോപിനാഥിന് തിരിച്ചുവരാമെന്ന കെ.പി.സി.സിയുടെ നിലപാട് പലകുറി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.