sevabharathi-karumalloor
സേവാഭാരതി കരുമാല്ലൂർ പഞ്ചായത്ത്‌ ഓഫീസും സേവാനിധി സമർപ്പണവും ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: സേവാഭാരതി കരുമാല്ലൂർ പഞ്ചായത്ത്‌ ഓഫീസ് ഉദ്ഘാടനവും സേവാനിധി സമർപ്പണവും ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി നിർവഹിച്ചു. വെളിയത്തുനാട് ചന്ദ്രശേഖര സാംസ്‌കാരിക കേന്ദ്രത്തിൽ നടന്ന സമ്മേളനത്തിൽ സേവാഭാരതി കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി മധുസൂധനൻ, ആർ.എസ്.എസ് ഖണ്ഡ് സംഘചാലക് ഗോപാലകൃഷ്ണൻ കുഞ്ഞി, വെളിയത്തുനാട് ചന്ദ്രശേഖര സാംസ്‌കാരിക കേന്ദ്രം ചെയർമാൻ എം.കെ. സദാശിവൻ, വിശ്വസേവാഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. ജയചന്ദ്രൻ, കരുമാല്ലൂർ പഞ്ചായത്തംഗം മോഹനൻ എന്നിവർ സംസാരിച്ചു.