കൂത്താട്ടുകുളം: വടകര ഗവൺമെന്റ് എൽ.പി സ്കൂൾ കോൺഗ്രസ് പ്രവർത്തകർ ശുചീകരിച്ചു. സ്‌കൂളും പരിസരവും ശുചിയാക്കുകയും ചുറ്റുമതിൽ പെയിന്റിംഗ് അടിക്കുകയും ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് റെജി ജോൺ, വാർഡ് കൗൺസിലർമാരായ സിബി കൊട്ടാരം, മരിയ ഗോരെതി, ലിസി ജോസ്, ബൂത്ത് പ്രസിഡന്റ് ജോഷി, ജോണി അഗസ്റ്റിൻ, ഏലിയാസ് ജോൺ, സണ്ണി പ്ലാത്തോട്ടം, ഷൈജു, സുനിൽ, മനു, രെഞ്ചു, സുജിത്,ലിബിൻ ബാബു,റിജോ എന്നിവർ പങ്കെടുത്തു.അദ്ധ്യാപകനായ ജോബി കുര്യാക്കോസ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.