മൂവാറ്റുപുഴ : കെ.എസ്.സി മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.സിയുടെ 58-മത് ജന്മദിനം സംഘടിപ്പിച്ചു. കേരള കോൺഗ്രസ് പാർട്ടി ഡെപ്യുട്ടി ചെയർമാൻ ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഗസ്റ്റസ് മങ്ങഴ അദ്ധ്യക്ഷത വഹിച്ചു. യൂണിവേഴ്സിറ്റി യൂണിയൻ മുൻ എക്സിക്യുട്ടീവ് അംഗമായിരുന്ന സിബിൾ സണ്ണി പതാക ഉയർത്തി. മുൻ എം.പി ഫ്രാൻസിസ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. ജോസ് വള്ളമറ്റം, ഷൈസൺ മാങ്ങഴ, പായിപ്ര കൃഷ്ണൻ, കെ. എം.ജോർജ്, ജോബിൻ കണ്ണാത്തുകുഴി, ജോമോൻ കുന്നുംപുറം, ജോസ് കുര്യാക്കോസ്, റ്റിബിൻ തങ്കച്ചൻ, നിജോ വർഗീസ്, ജേക്കബ് ഇരമംഗലത്ത്, ജോബി മുണ്ടക്കൽ, ജോൺ കുര്യാക്കോസ്, പോൾ മാങ്ങഴ, അമൽ ഇമ്മാനുവേൽ തുടങ്ങിയവർ സംസാരിച്ചു.