പറവൂർ: ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി എസ്.എൻ.ഡി.പി പറവൂർ യൂണിയൻ ചെട്ടിക്കാട് ശാഖയിലെ ഓട്ടോറിക്ഷ തൊഴിലാളിയായ ആനപ്പറമ്പിൽ സൈനന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വേണ്ടി ധനസഹായം നൽകി. യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ സഹായധനം കൈമാറി. സെക്രട്ടറി ഹരി വിജയൻ, ശാഖാ സെക്രട്ടറി സാനു, ശ്രീരഞ്ജിത്ത് എന്നിവർ പങ്കെടുത്തു.