v
കുരുപ്പപാറയിൽ വി.കെ .രവി പതാക ഉയർത്തുന്നു.

കുറുപ്പംപടി: സി.പി.എം 23-ാം പാർട്ടി കോൺസിന് മുന്നോടിയായി നടക്കുന്ന പെരുമ്പാവൂർ ഏരിയാ സമ്മേളനത്തിന്റെ പതാക ദിനത്തിന്റെ ഭാഗമായി കുറുപ്പംപടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ബ്രാഞ്ച് കമ്മിറ്റിയിൽ പതാക ഉയർത്തി.

കുരുപ്പപാറ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ തട്ടാംപുറത്ത് പടിയിൽ വാർഡ് മെമ്പർ സ്മിത അനിൽകുമാർ പതാക ഉയർത്തി.ലോക്കൽ കമ്മിറ്റി അംഗം ടി.എ.അനിൽകുമാർ, ബ്രാഞ്ച് സെക്രട്ടറി പി.എം.രാജൻ,മെമ്പർമാരായ അബിലാഷ്, സജീവൻ ,ബിനു,നന്ദു തുടങ്ങിയവർ പങ്കെടുത്തു. കുരുപ്പപാറയിൽ മുതിർന്ന അംഗം വി.കെ.രവി പതാക ഉയർത്തി. സി.പി. എം പെരുമ്പാവൂർ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി രായമംഗലം ബ്രാഞ്ചിൽ പതാകദിനം ആചരിച്ചു. ഏരിയ കമ്മിറ്റി അംഗം എസ്. മോഹനൻ പതാക ഉയർത്തി. പാർട്ടി അംഗങ്ങൾ പുഷ്പാർച്ചന നടത്തി. പതാകദിനത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ യൂണിറ്റ് അംഗങ്ങൾക്ക് യൂണിഫോം വിതരണം നടത്തി.