കൊച്ചി: കിസാൻ കോൺഗ്രസ് നേതൃസംഗമം ഇന്ന് രാവിലെ 10.30 ന് എറണാകുളം ഡി.സി.സി ഓഫീസിൽ ചേരും. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യും. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കൽപ്പകവാടി മുഖ്യപ്രഭാഷണം നടത്തും. ഡൊമിനിക് പ്രസന്റേഷൻ ഉൾപ്പടെ സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ. ജോസഫ് അറിയിച്ചു.