lourds

കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിൽ നഴ്‌സുമാർക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. രോഗികൾക്കുണ്ടായേക്കാവുന്ന ആശുപത്രി അണുബാധകൾ തടയുന്നത് സംബന്ധിച്ച ശില്പശാല ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. അണുബാധ പ്രതിരോധം, ആശുപത്രി മാലിന്യ സംസ്‌കരണം, രോഗി സാമ്പിൾ ശേഖരണം, തൊഴിൽസുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ നടത്തിയ ശില്പശാലയിൽ എഴുപതോളം നഴ്‌സുമാർ പങ്കെടുത്തു. ആശുപത്രി ഡയറക്ടർ ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ, സൂപ്രണ്ട് ഡോ. സന്തോഷ് ജോൺ എബ്രഹാം, നെഫ്രോളജി വിഭാഗം മേധാവി ഡോ. ബിനു ഉപേന്ദ്രൻ, മൈക്രോബയോളജി വിഭാഗം മേധാവി ഡോ. രഞ്ജിനി ജോസഫ്, ക്വാളിറ്റി സിസ്റ്റംസ് മാനേജർ ധന്യ മൈക്കിൾ എന്നിവർ നേതൃത്വം നൽകി.