കൊച്ചി: ഇന്ത്യൻ ബ്ലൈൻഡ് ഫുട്‌ബാൾ ഫെഡറേഷനും കേരള ബ്ലൈൻഡ് ഫുട്‌ബാൾ ഫെഡറേഷനും സംയുക്തമായി നടത്തിയ സംസ്ഥാന ബ്ലൈൻഡ് ഫുട്‌ബോൾ മത്സരകിരീടം എറണാകുളത്തിന്. ചങ്ങനാശേരി എസ്.ബി കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ വിജയികൾക്ക് അഡ്വ. ജോബ് മിഖായേൽ എം.എൽ.എ ട്രോഫികൾ വിതരണം ചെയ്തു. ഫൈനലിൽ പാലക്കാടിനെ നേരിട്ട എറണാകുളം രണ്ടിനെതിരെ മൂന്ന് ഗോളുകൾ നേടി. ഇന്ത്യൻ ബ്ലൈൻഡ് ഫുട്‌ബാൾ ഫെഡറേഷൻ ഡയറക്ടർ സുനിൽ ജെ. മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. രജി പി. കുര്യൻ, മാനേജർ എൻ.എം. മാത്യു, ഫാ. സോളമൻ, ഫാ. മോഹൻ, പ്രൊഫ. സോജി ജോസഫ് എന്നിവർ സംസാരിച്ചു.