fg

കൊച്ചി: വൈറ്റില പൊന്നുരുന്നി ഗ്രാമീണ വായനശാല ജ്ഞാനപീഠപുരസ്‌ക്കാരം ലഭിച്ച മലയാള നോവലിസ്റ്റുകളെപ്പറ്റി ചർച്ച ചെയ്തു. പ്രസിഡന്റ് അഡ്വ.എം.കെ. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കഥാപാത്രങ്ങളുടെ ചെറിയ സൗഭാഗ്യങ്ങൾ കപ്പിനും ചുണ്ടിനുമിടയിൽ തിരസ്‌കൃതമാകുന്ന സന്ദർഭങ്ങൾ ഭാവസൂക്ഷ്‌മമായി ധ്വന്യാത്മകമായി ആവിഷ്ക്കരിച്ച് അതു തന്റെ കൂടി അനുഭവമാണെന്ന് ആസ്വാദകനെ അനുഭവപ്പെടുത്തുന്ന രചനയാണ് എം.ടി.വാസുദേവൻ നായർ പിന്തുടരുന്നതെന്ന് ആകാശവാണി സ്റ്റേഷൻ ഡയറക്ടർ ശ്രീകുമാർ മുഖത്തല അഭിപ്രായപ്പെട്ടു.

തകഴി ശിവശങ്കരപിള്ളയെ അവതരിപ്പിച്ച് ഗ്രന്ഥകാരൻ കാവാലം അനിൽ, എസ്.കെ പൊറ്റക്കാടിനെ അവതരിപ്പിച്ച് നിരൂപകൻ
കെ.പി. അജിത് കുമാർ എന്നിവർ സംസാരിച്ചു.