ആലുവ: എടത്തല ഗ്രാമപഞ്ചായത്തിൽപ്പെട്ട പുക്കാട്ടുമുകൾ, എൻ.എ.ഡി കവല, ഒഴുക്കോട്ടുമൂല തുടങ്ങിയ പ്രദേശങ്ങളിൽ മൂന്നാഴ്ച്ചയോളമായി തുടരുന്ന കുടിവെള്ള ക്ഷാമത്തിൽ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ മെമ്പർമാർ പ്രസിഡന്റ് പ്രീജ കുഞ്ഞുമോനെ ഉപരോധിച്ചു.
ഗ്രാമപഞ്ചായത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റ ശേഷം വാട്ടർ അതോറിട്ടിയുടെ വീഴ്ചകൾക്ക് പരിഹാരം തേടാൻ ഭരണസമിതിക്ക് കഴിയുന്നില്ലെന്നാണ് ആക്ഷേപം. ഭരണസമിതിക്കെതിരെ ജനകീയ സമരങ്ങളും പ്രതിഷേധങ്ങളും നിത്യസംഭവമായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് എൻ.എച്ച്. ഷെബീർ പറഞ്ഞു.