df

കൊച്ചി: എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിക്ക് മാതൃശിശു സൗഹാർദ ആശുപത്രി അംഗീകാരം. സംസ്ഥാന സർക്കാർ ദേശീയ ആരോഗ്യമിഷന്റെ സഹകരണത്തോടെ പ്രസവം നടക്കുന്ന ആശുപത്രികളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് മാതൃശിശു സൗഹൃദാശുപത്രി സംരംഭം. ഈ അംഗീകാരം ലഭിക്കുന്ന ജില്ലയിലെ ആദ്യ ആശുപത്രിയാണ് മെഡിക്കൽ സെന്റർ. ദേശീയ ആരോഗ്യ മിഷന്റെ മൂന്നംഗ വിദഗ്ദ്ധ സമിതിയുടെ വിലയിരുത്തൽ പ്രിക്രിയയിൽ 97.86 ശതമാനം പോയന്റ് ലഭിച്ചാണ് ഇ.എം.സി.മദർ ബേബി ഫ്രണ്ട്‌ലി ഇനിഷ്യേറ്റീവ് സർട്ടിഫിക്കേഷൻ നേടിയത്. ആശുപത്രിയിലെ ജീവനക്കാരുടെ പ്രവർത്തന ഫലമായാണ് നേട്ടത്തിന് പിന്നിലെന്ന് എം.ബി.എഫ്.എച്ച്.ഐ നോഡൽ ഓഫീസർ ഡോ. അനു അശോകൻ പറഞ്ഞു.