മട്ടാഞ്ചേരി: കൊച്ചി തിരുമല ക്ഷേത്രത്തിലെ ദേവപ്രതിഷ്ഠാ ആഘോഷത്തോടനുബന്ധിച്ച് ലക്ഷദീപക്കാഴ്ച നടത്തി. ധർമ്മഗുരു സംയമീന്ദ്രതീർത്ഥ സ്വാമികൾ മുഖമണ്ഡപത്തിൽ ആദ്യദീപം തെളിച്ചു. തുടർന്ന് ക്ഷേത്രത്തിലൊരുക്കിയ ദീപങ്ങളിൽ ഭക്തർ തിരി തെളിയിച്ചു. ചടങ്ങുകൾക്ക് ക്ഷേത്ര ആചാര്യർ എൽ. മങ്കേഷ് ഭട്ട്, തന്ത്രി ആർ.ഗോവിന്ദഭട്ട് , മേൽശാന്തി വി.രാമാനന്ദ ഭട്ട് ,എൽ.കൃഷ്ണഭട്ട്, ഭരണസമിതി പ്രസിഡന്റ് ബി. ജഗന്നാഥ ഷേണായി എന്നിവർ നേതൃത്വം നല്കി.