മട്ടാഞ്ചേരി: ഉത്തർപ്രദേശിലെ ഖോര ഖ്പുരിൽ നടന്ന ദേശീയ ജൂനിയർ ത്രോ ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിൻ്റെ ആൺ കുട്ടികൾ വെള്ളി മെഡൽ കരസ്ഥമാക്കി. ഫൈനൽ മത്സരത്തിൽ ഡൽഹി യോടാണ് തോറ്റത്. പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളം മൂന്നാം സ്ഥാനം നേടി. ലൂസേഴ്സ് ഫൈനലിൽ ആതിഥേയരായ ഉത്തർപ്രദേശിനെയാണ് കേരളം പരാജയപ്പെടുത്തിയത്.