rally
പാറക്കടവ് ഇ.എം.എസ് സ്മാരക ഗ്രന്ഥശാലയും എക്‌സൈസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച സൈക്കിൾ - ബൈക്ക് റാലി ആലുവ സർക്കിൾ ഇൻസ്‌പെക്ടർ ഒഫ് എക്‌സൈസ് കെ.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ വാരാചരണത്തിന്റെ ഭാഗമായി പാറക്കടവ് ഇ.എം.എസ് സ്മാരക ഗ്രന്ഥശാലയും എക്‌സൈസ് വകുപ്പും സംയുക്തമായി സൈക്കിൾ - ബൈക്ക് റാലി സംഘടിപ്പിച്ചു. ആലുവ സർക്കിൾ ഇൻസ്‌പെക്ടർ ഒഫ് എക്‌സൈസ് കെ.ഡി.സതീശൻ റാലി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ആശാ ദിനേശൻ, പി.എൻ.രഘുനാഥ പിഷാരടി, കെ.പി. ജോർജ്, പി.എ.വിജയൻ എന്നിവർ നേതൃത്വം നൽകി. 27ന് 'മയക്കുമരുന്നിൽ മയങ്ങുമ്പോൾ ' എന്ന വിഷയത്തിൽ പ്രഭാഷണം നടക്കും.